ആവശ്യമായ ചേരുവകള്‍
വലിയുള്ളി – 4
വെളിച്ചെണ്ണ – ഒന്നര ടീസ്പൂണ്‍
വെളുത്തുള്ളി – 4/5
വാളംപുളി – ഒരു നെല്ലിക്കവലുപ്പത്തിന്റെ പകുതി
മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മുളക്‌പൊടി – ഒന്നര ടീസ്പൂണ്‍
കടുക്
കറിവേപ്പില – 5/6
തയ്യാറാക്കുന്ന വിധം
പാനില്‍ ഒന്നര ടീസ്പൂണ്‍ വെളിച്ചെണ്ണ, അതിലേക്ക് 4/5വെളുത്തുള്ളി ചേര്‍ക്കുക.സവാള അരിഞ്ഞത് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വഴറ്റുക. ശേഷം വാളന്‍പുളി, മഞ്ഞള്‍പൊടി, മുളക്‌പൊടി ചേര്‍ത്ത് നന്നായ് ഇളക്കുക. തണുത്തതിന് ശേഷം മിക്‌സിയിലിട്ട് അരച്ചെടുക്കുക. ശേഷം അതേ പാനില്‍ അല്‍പ്പം വെളിച്ചെണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ച് കറിവേപ്പിലയും ഈ അരപ്പ് ചേര്‍ത്ത് നന്നായ് മിക്‌സ് ചെയ്ത് ഇറക്കിവെക്കുക. സൂപ്പര്‍ ടേസ്റ്റുള്ള ഉള്ളി ചമ്മന്തി റെഡി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




