പരപ്പനങ്ങാടിയില്‍ അധ്യാപകര്‍ക്കായി ഷട്ടില്‍ മത്സരം സംഘടിപ്പിച്ചു

പരപ്പനങ്ങാടി:എസ് എന്‍ എം സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഥമ ഹസ്സന്‍കോയ മാസ്റ്റര്‍ മെമ്മോറിയല്‍ സ്പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായി (അധ്യാപക/അധ്യാപിക) ഷട്ടില്‍ മത്സരം സംഘടിപ്പിച്ചു .

പരപ്പനങ്ങാടി ഉപജില്ലയിലെ സ്‌കൂളുകളില്‍ നിന്നും 30 ടീമുകള്‍ പങ്കെടുത്തു. കലാ സാംസ്‌കാരിക സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഹസ്സന്‍ കോയ മാസ്റ്ററുടെ സ്മരണാര്‍ത്ഥം ആയിരുന്നു മത്സരം. ചടങ്ങിന് അധ്യാപരായ ഫൈസല്‍ ഇ.ഒ,വിനയന്‍.പി,റഷീദ്.എംസിസി,ഇര്‍ഷാദ്.ഇ.കെ,സമീല്‍.പി,റമീസ് നഹ,അദീബ്.കെ,അശ്വിന്‍,മുഹമ്മദ് മുനീര്‍,അന്‍സാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വനിത വിഭാഗം മത്സരത്തില്‍ നാഷണല്‍ സ്‌കൂള്‍ ചെമ്മാട് വിന്നേഴ്‌സും എസ്എന്‍എംഎച്ച്എസ്എസ് പരപ്പനങ്ങാടി റണ്ണേഴ്‌സുമായി. പുരുഷ വിഭാഗത്തില്‍ *BEMHSS ബിഇഎംഎച്ച്എസ്എസ് പരപ്പനങ്ങാടി വിന്നേഴ്‌സും എസ്എന്‍എംഎച്ചഎസ്എസ് പരപ്പനങ്ങാടി റണ്ണഴ്‌സുമായി വിജയികള്‍ക്ക് തിരൂരങ്ങാടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അബ്ദുല്‍ അസീസ് ട്രോഫികള്‍ കൈമാറി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top