കോഴിക്കോട്:കുറ്റ്യാടി പുഴയുടെ തിരുവള്ളൂര്‍ ഭാഗത്ത് ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയില്‍ കുട്ടവഞ്ചി ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയതിന് നടപടി സ്വീകരിച്ചു.
കുട്ടവഞ്ചിയില്‍ ഗില്‍ നെറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ കര്‍ണ്ണാടക സ്വദേശിയായ ചന്ദുവിന്റെ ഫൈബര്‍ കൊട്ടവഞ്ചിയില്‍ വലയും ഗില്‍നെറ്റും മത്സ്യങ്ങളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിംഗിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. വടകര മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ദില്‍ന ഡി എസ് , മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിലെ എസ്. സി. പി.ഒ രാജന്‍, സി.പി. ഒ. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പിടിച്ചെടുത്ത മത്സ്യങ്ങള്‍ ലേലം ചെയ്ത് വില സര്‍ക്കാരിലേക്ക് ഒടുക്കി. പിഴയായി 5000 രൂപയും കക്ഷികളില്‍ നിന്ന് ഈടാക്കി.
കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും ആക്ടും ചട്ടവും പ്രകാരം രജിസ്‌ട്രേഷനും ലൈസന്‍സും ഇല്ലാതെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. അനധികൃതമായി ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




