താനൂരില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്

താനൂര്‍: താനൂരില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. താനുര്‍ സ്‌ക്കുള്‍പടി വളവില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.

തിരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ കാര്‍ ഡ്രൈവറെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാട്ടുകാരും, ഫയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തി, അപകടത്തില്‍ പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റി ഗതാഗത തടസ്സം നീക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top