പരപ്പനങ്ങാടി: ലോറി ബൈക്കിലിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ പുത്തന്‍പീടിക സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ തെക്കപുരക്കല്‍ ഭക്തവത്സലനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് വൈകീട്ട് എട്ടു മണിയോടെയാണ് പുത്തന്‍പീടികയില്‍ വെച്ച് അപകടം സംഭവിച്ചത്. താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ലോറിയാണ് ബൈക്കില്‍ ഇടിച്ച് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




