കുറ്റിപ്പുറം; ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. കാണാതായത് തൃശ്ശൂര്‍ വരവൂര്‍ സ്വദേശി സുധാകരനെ (38) യാണെന്നാണ് വിവരം.
തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിനു സമീപത്ത് നിന്നും സുധാകരന്റെ വസ്ത്രവും, ഇരു ചക്രവാഹനവും കണ്ടെത്തി. ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് സുധാകരന്‍ മീന്‍ പിടിക്കാനായി വീട്ടില്‍ നിന്നും ഇറങ്ങിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പുഴയില്‍ മുങ്ങിയതാകാമെന്ന നിഗമനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും സംയുക്തമായി തിരച്ചില്‍ നടത്തുന്നത്.
രാവിലെ 10.30 ന് ആരംഭിച്ച തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




