
തിരൂരങ്ങാടി : ദേശീയപാതയില്‍ വലിയ പറമ്പ് അരീത്തോട് ലോറിക്ക് പിറകില്‍ കാറിടിച്ച് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണം മൂന്നായി.
വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശി പങ്ങിണിക്കാടന്‍ ഉസ്മാന്‍ എന്നവരുടെ മകന്‍ ഫഹദ് മൊയ്ദീന്‍ മുസ്ലിയാര്‍ (25) ആണ് മരിച്ചത്. അപകടത്തില്‍ പൊന്മുണ്ടം വൈലത്തൂര്‍ വലിയ പീടിയേക്കല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ ഉസ്മാനുല്‍ ജസീല്‍ (24), താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശി മുസ്ലിയാരകത്ത് മാമുക്കോയ യുടെ മകന്‍ വള്ളിക്കുന്ന് സ്വദേശി ശാഹുല്‍ ഹമീദ് (24) എന്നിവര്‍ അപകട ദിവസം തന്നെ മരിച്ചിരുന്നു.
മൂവരും തലക്കടത്തൂര്‍ ജുമുഅത്ത് പള്ളി ദര്‍സ് വിദ്യാര്‍ത്ഥികളാണ്. ഈ കഴിഞ്ഞ 26 ന് വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. ഇവര്‍ ഉള്‍പ്പെടെ 5 ദര്‍സ് വിദ്യാര്‍ഥികള്‍ കോഴിക്കോട് ഭാഗത്തേക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. അരീത്തോട് സമീപം നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിക്കുകയായിരുന്നു. ഉസ്മാന്‍ തല്‍ക്ഷണം മരിച്ചു. ശാഹുല്‍ ഹമീദ് എം കെ എച്ച് ആശുപത്രിയില്‍ വെച്ച് മരിച്ചു. ഫഹദ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് മരണപ്പെട്ടു. താനൂര്‍ സ്വദേശി സര്‍ജാസ്, പുത്തന്‍ തെരു സ്വദേശി അബ്ബാസ് എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.
മരിച്ച ഫഹദിന്റെ മയ്യിത്ത് നാളെ പാലാണി ജുമാ മസ്ജിദില്‍ ഖബറടക്കും. മാതാവ്, ഹഫ്‌സത്ത് പരുത്തിക്കുന്നന്‍. സഹോദരങ്ങള്‍, മുഹമ്മദ് ഫാളില്‍, മുഹമ്മദ് ഫര്‍ഹാന്‍, ഫഹ് മിദ ജബിന്‍, ഫിദ ഖദീജ, ആമിന ഫര്‍ഹ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




