Section

malabari-logo-mobile

ഒരു സിംഹം ചത്തു; വണ്ടല്ലൂര്‍ മൃഗശാലയില്‍ 9 സിംഹങ്ങള്‍ക്ക് കോവിഡ്

HIGHLIGHTS : A lion is dead; Covid for 9 lions at Vandalur Zoo

ചെന്നൈ: ചെന്നൈയിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍ കോവിഡ് ബാധിച്ചെന്ന് സംശയിക്കുന്ന ഒരു സിംഹം ചത്തു. ഒന്‍പത് വയസ്സുള്ള പെണ്‍സിംഹമാണ് ചത്തത്. മറ്റ് ഒന്‍പത് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീക്കരിച്ചിട്ടുണ്ട്.

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13 സിംഹങ്ങളാണ് ഇവിടെ ആകെയുള്ളത്. ചികിത്സാ മാര്‍ഗനിര്‍ദേശത്തിനായി അധികൃതര്‍ ഹൈദരാബാദിലെ മൃഗശാലാ അധികൃതരുടെ സഹായം തേടി.

sameeksha-malabarinews

സംസ്ഥാന സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിരുന്നു. കോവിഡ് ബാധിക്കുന്നത് തടയുന്നതിനുള്ള മുന്‍കരുതലുകളും മൃഗശാല എടുത്തിരുന്നു. എന്നാല്‍, എങ്ങനെയാണ് സിംഹങ്ങള്‍ക്ക് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കോവിഡ് ബാധിച്ച് മൃഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി മൃഗശാല അധികൃതര്‍ ഹൈദരാബാദ് മൃഗശാലയെ ബന്ധിപ്പെട്ടിട്ടുണ്ട്. അവിടെ നേരത്തെ ചില മൃഗങ്ങള്‍ക്ക് രോഗം ബാധിച്ചിരുന്നു. മൃഗങ്ങളുടെ ചികിത്സ സംബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂറിറ്റി ആനിമല്‍ ഡിസീസിന്റെ മാര്‍ഗനിര്‍ദേശവും ലഭിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!