പാലക്കാട്: ക്ഷേത്രോത്സവത്തിനിടയില്‍ ആനയിടഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം. വള്ളിക്കാട് വാര്‍ക്കാട് സ്വദേശി സുബ്രഹ്‌മണ്യന്‍ എന്നയാളാണ് മരിച്ചത്. പാലക്കാട് കല്ലേക്കാട് പാളയം മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിപ്പിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്ച രാത്രി 10 30 ഓടെയാണ് സംഭവം.
ക്ഷേത്രോത്സവത്തിന് എത്തിച്ച പുത്തൂര്‍ ഗണേശന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ ആള്‍ക്കൂട്ടം ചിതറി ഓടുന്നതിനിടയില്‍ സുബ്രഹ്‌മണ്യന് വീണ് പരിക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
തിക്കിലും തിരക്കിലും പെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പത്തോളം പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും കല്ലേക്കാട് ഇന്ദിരാഗാന്ധി ആശുപത്രിയിലും ചികിത്സ തേടി. പരിക്കു പറ്റിയവര്‍ ചികിത്സ തേടി. കല്ലേക്കാട് ഷൊര്‍ണൂര്‍ റോഡില്‍ വച്ചാണ് ഇടഞ്ഞ ആനയെ പാപ്പാന്മാര്‍ തളച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


