HIGHLIGHTS : One dead, 17 injured as mini pickup lorry falls into gorge in Kozhikode
കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞിയില്‍ മിനി പിക്കപ്പ് ലോറി അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്.
പശ്ചിമ ബംഗാള്‍ സ്വദേശി ഷാഹിദുല്‍ ഷെയ്ഖ് ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. ബ്രേക്ക് കിട്ടാതെ വണ്ടി താഴ്ചയിലേക്ക് മറിയുകയാകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കക്കാടം പൊയിലില്‍ നിന്ന് കൂമ്പാറയിലേക്ക് വരുമ്പോള്‍ മേലേ കൂമ്പാറ വെച്ചാണ് പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞത്. മൂന്ന് മലയാളികളും 14 അതിഥി തൊഴിലാളികളും ഉള്‍പ്പെടെ 17 പേര്‍ പിക്കപ്പിലുണ്ടായിരുന്നു. നിര്‍മ്മാണ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍.
മുക്കത്ത് നിന്ന് എത്തിയ ഫയര്‍ഫോഴും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു