HIGHLIGHTS : Palathingal DD Super Soccer 2025 logo unveiled
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ഡി.ഡി സൂപ്പര്‍ സോക്കറിന് 2025 ജനുവരി 18 ന് തുടക്കമാവും. ടൂര്‍ണമെന്റ് ലോഗോ പ്രകാശനം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.
ജില്ലക്ക് അകത്തും പുറത്തുമുള്ള 16 ശക്തരായ ടീമുകള്‍ നേര്‍ക്കുനേര്‍ പോരാടിക്കുന്ന ഡി.ഡി സൂപ്പര്‍ സോക്കര്‍ കെട്ടിലും മട്ടിലും ഏറെ പ്രചാരം പിടിച്ചു പറ്റിയ ടൂര്‍ണമെന്റ് ആണ്. 22 വര്‍ഷം പിന്നിടുന്ന ടൂര്‍ണമെന്റ് ഇത്തവണയും വന്‍ വിജയമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പാലത്തിങ്ങല്‍ ഡി.ഡി ഗ്രൂപ്പ് മെമ്പര്‍മാര്‍.
ലോഗോ പ്രകാശന ചടങ്ങില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ സി.നിസാര്‍ അഹമ്മദ് കൂടാതെ മറ്റു ഡിഡി ഗ്രൂപ്പ് മെമ്പര്‍മാരും പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു