പാലത്തിങ്ങൽ പ്ലാനറ്റേറിയം തുടർ നിർമാണത്തിന് ഒരുകോടി

 

തിരൂരങ്ങാടി : പരപ്പനങ്ങാടി പാലത്തിങ്ങൽ പ്ലാനറ്റേറിയം ആൻഡ് സയൻസ് പാർക്ക് തുടർ നിർമാണത്തി ന് ഒരുകോടി രൂപ അനുവദിച്ച് സർക്കാർ. അടുത്തിടെ മന്ത്രി ആർ ബിന്ദു പദ്ധതി സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് തുടർ നിർമാണങ്ങൾക്ക് ഒരുകോടി രൂപകൂടി അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്.

ചുറ്റുമതിൽ നിർമാണം, കഫറ്റേരിയ, സെക്യൂരിറ്റി ക്യാബിൻ, സന്ദർശകർക്കുള്ള ടോയ്‌ലറ്റ് കോംപ്ലക്സ് എന്നിവയാണ് നിർമിക്കുക. പ്രവൃത്തി നിർവഹണത്തിന് പൊതുമരാമത്ത് വകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്.

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജില്ലാ എക്സി. എൻ ജിനിയറുടെ പേരിൽ കേരള സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ പ്രവൃത്തിക്ക് അനുവദിച്ച ഒരുകോടി രൂപ  ഡെപോസിറ്റ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തിയുടെ തുടർ നടപടികൾ സ്വീകരിക്കും. ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുന്ന തിനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജില്ലാ എക്സ്‌സി.എൻജിനിയർക്ക് സർക്കാർ നിർദേശം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top