പരപ്പനങ്ങാടിയിൽ 70 കുടുംബങ്ങൾക്ക് പട്ടയം

തിരുരങ്ങാടി: പരപ്പനങ്ങാടി തീരപ്രദേശത്തെ 70 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളുമായി എൽഡിഎഫ് സർക്കാർ. ഫിഷറീസ് വകുപ്പിന്റെ നിരാക്ഷേപ പത്രം നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. ഫിഷറീസ് വകുപ്പ് നേരത്തെ നിർമിച്ചുനൽകിയ ഇരട്ട വീടുകളാണ് ഭൂമിയിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം തിരുരങ്ങാടി തഹസിൽദാറിൻ്റെ ചേമ്പറിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് ഇത് സംബന്ധിച്ച അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനമെടുത്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഇതിന് ചുമതലപ്പെടുത്തുകയും ചെയ്തു. യോഗ തീരുമാനങ്ങളും റിപ്പോർട്ടുകളും ഉള്ളടക്കംചെയ്ത് റവന്യു മന്ത്രി കെ രാജന് കൈമാറി.

റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് യോഗം നടന്നു. പട്ടയം നൽകുന്നതിനുള്ള നിർദേശങ്ങൾ യോഗ തീരുമാനമായി നൽകി. ഫിഷറീസ് വകുപ്പിൻ്റെ നിരാക്ഷേപപത്രം ആവശ്യമായി വന്നതിനാൽ നടപടികൾ വൈകി. മന്ത്രി സജി ചെറിയാൻ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് നിർദേശം നൽകുകയും മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിപ്പിക്കുകയുംചെയ്തു. ഇതിൻ്റെ തുടർ നടപടികളായാണ് ഫിഷറീസ് വകുപ്പ് നിരാക്ഷേപപത്രം അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top