വാഷിങ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ

വാഷിങ്ടൺ: അമേരിക്കൻ ദിനപത്രമായ വാഷിങ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ. ബുധനാഴ്ച സ്ഥാപനത്തിലെ മൂന്നിൽ ഒന്ന് ജീവനക്കാർക്ക് ജോലി നഷ്ടമായി. സ്പോർട്സ് വിഭാഗം പൂർണമായും നിർത്തലാക്കിയ സ്ഥാപനം വിദേശത്തെ പല ഓഫീസുകളും അടച്ചുപൂട്ടി.

കമ്പനി വലിയ രീതിയിൽ പുനഃസംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടൽ നടപടിയെന്നാണ് വാഷിങ്ടൺ പോസ്റ്റിൻ്റെ വിശദീകരണം. മൂന്നുറിലധികം ജീവനക്കാർക്ക് ജോലി നഷ്ടമായെന്നാണ് റിപ്പോർട്ട്. ഇതിൽ മിഡിൽ ഈസ്റ്റ് ലേഖകരും എഡിറ്റർമാരും ഉൾപ്പെടുന്നു. സ്പോർട്സ് വിഭാഗം പൂർണമായും ഒഴിവാക്കിയതിനും വിദേശത്തെ ഓഫീസുകളുടെ പ്രവർത്തനം കുറച്ചതിനും പുറമേ, പുസ്തകങ്ങളെക്കുറിച്ചുള്ള വാർത്തകളും നിർത്തിയിട്ടുണ്ട്. കൂട്ടപ്പിരിച്ചുവിടൽ പത്രത്തിന്റെ ലോകമെമ്പാടുമുള്ള റിപ്പോർട്ടിങ് ശേഷിയെ സാരമായി ബാധിച്ചു.

വാഷിങ്ടൺ പോസ്റ്റിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലുകളിൽ ഒന്നാണിതെന്നാണ് റിപ്പോർട്ട്. പിരിച്ചുവിട്ടവരിൽ കോൺഗ്രസ് എംപി ശശി തരൂരിന്റെ മകനും മുതിർന്ന അന്താരാഷ്ട്ര കാര്യ കോളമിസ്റ്റുമായ ഇഷാൻ തരൂരും ഉൾപ്പെടുന്നുണ്ട്. പിരിച്ചുവിടൽ നേരിട്ട വിവരം ഇഷാൻ തരൂർ എക്സിലൂടെ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര വിഭാഗത്തിലെ മിക്കവരും കമ്പനിയിൽനിന്ന് പുറത്തായെന്ന് ഇഷാൻ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top