മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ

തിരൂർ : തിരുന്നാവായയിൽ കുടുംബത്തോടൊപ്പും കുംഭമേളയ്ക്ക് വന്ന കുട്ടിയുടെ സ്വർണ മാല പൊട്ടി ക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ തിരൂർ പൊലീസ് പിടികൂടി. കോയമ്പത്തുർ സ്വദേശി ശക്തി (30)യെയാണ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.

ചൊ വ്വ രാത്രി എട്ടിന് തിരുന്നാവായ കൊടക്കല്ല് റോഡിൽ എച്ച്പി പെട്രോളിയം പമ്പിനു സമീപം സർവീസ് സ്റ്റേഷനടുത്താണ് രണ്ട് വയസ്സുള്ള കുട്ടിയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമം നടന്നത്.

വീട്ടുകാർ ബഹളംവച്ചതോടെ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top