
കോഴിക്കോട് : പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. മലപ്പുറം കക്കാട് ബദരിയാ ഹൗസിൽ ബഷീറി(50)നെയാണ് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. കോഴിക്കോട് ബീച്ചിൽ വച്ചാണ് എട്ടാം ക്ലാസ് വിദ്യാർഥിയെ ഇയാൾ പരിചയപ്പെട്ടത്. പഴയൊരു ബൈക്ക് കാണിച്ചുകൊടുക്കാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെ സമീപത്തുള്ള അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
ട്യൂഷൻ ക്ലാസിലെത്തിയ കുട്ടി അധ്യാപികയോട് സംഭവം പറഞ്ഞതിനെ തുടർന്ന് വിദ്യാർഥിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ടൗൺ സിഐ സജീഷ്, എഎസ്ഐ സജീവൻ എന്നിവർ പ്രതിയെ കസ്റ്റഡിയിലെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




