സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി: മരിച്ചത് ഒമാനില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍ സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ. മുഹമ്മദ്(70) ആണ് മരിച്ചത്. കഴിഞ്ഞ 22ാം തിയ്യതി മസ്‌കറ്റില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളം വഴിയാണ് മുഹമ്മദ് നാട്ടിലെത്തിയത്. കഴിഞ്ഞ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

വിമാനത്താവളത്തിലെത്തിയ ഇദ്ദേഹത്തോട് ആശുപത്രിയില്‍ പോകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം ലംഘിച്ച് കൂത്തുപറമ്പിലെ മകന്റെ വീട്ടിലേക്ക് പോയതിന് അദ്ദേഹത്തിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.

Share news
error: Content is protected !!
Scroll to Top