താനൂര്‍: ഹാര്‍ബറില്‍ നിന്നും ചെറുവള്ളത്തില്‍ മത്സ്യബന്ധനത്തിനു പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളം മറിഞ്ഞു ഒരാളെ കാണാതായി. പുതിയ കടപ്പുറം സ്വദേശി കണ്ണപ്പന്റെ പുരക്കല്‍ കമ്മുക്കുട്ടിയുടെ മകന്‍ സലാമിനെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന സാവാനാജിന്റെ പുരക്കല്‍ സാജുവിനെ രക്ഷപ്പെടുത്തി.
പൊന്നാനിയില്‍ നിന്നും എത്തിയ ഫിഷറീസ് വകുപ്പിന്റെ രക്ഷാബോട്ടാണ് സാജുവിനെ രക്ഷപ്പെടുത്തിയത്.
ഏകദേശം മൂന്നു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ഫിഷറീസ് വകുപ്പ്, പോലീസ്, തീരദേശ പോലീസ് മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




