മൂന്നക്ക ലോട്ടറി ചൂതാട്ടത്തില്‍ ഒരാള്‍ അറസ്റ്റില്‍

പരപ്പനങ്ങാടി: ലോട്ടറി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയ ചെട്ടിപ്പടി കീഴ്ചിറ സ്വദേശി കോട്ടയില്‍ ഇടപ്പരുത്തി വീട്ടില്‍ വീനീത്, കൊടക്കാട് തെന്നാരംവാക്കയില്‍ സതീശന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ചെട്ടിപ്പടി ചേളാരി റോഡില്‍ റെയില്‍വേ ഗേറ്റിനു സമീപം സ്ഥിതി ചെയ്യുന്ന കടമുറിയുടെ ഉള്ളില്‍ വെച്ച് മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തുന്നെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിനീതിനെ ഉപകരണങ്ങള്‍ സഹിതം പിടികൂടിയത്.

മൂന്നക്ക ലോട്ടറി വിതരണം നടക്കുന്നതായും ഇതിനെതിരെ ശക്തമായ നടപടി എടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതികള്‍ക്കെതിരെ നടപടിയെന്ന് പരപ്പനങ്ങാടി സി.ഐ വിനോദ് വലിയാട്ടൂര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top