HIGHLIGHTS : Onasham card competition for students
‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ശുചിത്വ മിഷനും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി ‘ഈ ഓണം വരും തലമുറക്ക്’ എന്ന പേരില്‍ ഓണാശംസാ കാര്‍ഡ് തയ്യാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ടാണ് കാര്‍ഡ് നിര്‍മ്മിക്കേണ്ടത്. മത്സരത്തില്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
മത്സര വിജയികള്‍ക്ക് ജില്ലാതലത്തിലും സബ് ജില്ലാ തലത്തിലും സമ്മാനം നല്‍കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച കാര്‍ഡ് ഓണാവധിക്ക് ശേഷം വരുന്ന ആദ്യ പ്രവൃത്തി ദിനത്തില്‍ സ്‌കൂളില്‍ ഏല്‍പ്പിക്കണം. ഇങ്ങനെ ലഭിക്കുന്ന കാര്‍ഡുകളില്‍ നിന്ന് യു.പി, എച്ച്.എസ് തലത്തില്‍ മികച്ച മൂന്ന് കാര്‍ഡുകള്‍ തിരഞ്ഞെടുത്ത് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ അവ ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ തയാറാക്കിയതാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബര്‍ അഞ്ചിന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.


സംസ്ഥാനതലത്തിലും ജില്ലാതലത്തിലും തെരഞ്ഞെടുക്കപ്പെട്ട മികച്ച മൂന്ന് കാര്‍ഡുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. എയ്ഡഡ്, അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ കൂടാതെ മറ്റെല്ലാ വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.