HIGHLIGHTS : History About India's Chandrayaan 3
ചരിത്രം കുറിച്ച് ഇന്ത്യയുടെ ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണശേഷം ഇതുവരെയുള്ള ഘട്ടങ്ങളെല്ലാം മുന്‍നിശ്ചയ പ്രകാരം വിജയകരമായി പൂര്‍ത്തിയാക്കി ലാന്റിംഗ് നടത്തി. 6.04ഓടെയാണ് സോഫ്റ്റ് ലാന്റിംഗ് നടത്തിയത്. ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ ചന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാന്‍ 3.ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ..


ലാന്‍ഡിങ്ങ് വിജയകരമായതോടെ പ്രഗ്യാന്‍ റോവര്‍ ഇനി ചന്ദ്രോപരിതലത്തില്‍ പര്യവേഷണം നടത്തും. അശോകസ്തംഭവും ഇസ്‌റോയുടെ ചിഹ്നവും റോവര്‍ ചന്ദ്രോപരിതലത്തില്‍ കോറിയിടുന്ന ദൗത്യവും റോവര്‍ പൂര്‍ത്തിയാക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു