ഓണസദ്യയില്‍ പലതരത്തിലുള്ള പച്ചടികളും ഉണ്ടാക്കാറുണ്ട്. എന്നാല്‍ പൈനാപ്പിള്‍ പച്ചടി സദ്യയിലെ പ്രധാനപ്പെട്ട ഒരു വിഭവമാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നുകൂടിയാണ് രുചികരമായ പൈനാപ്പിള്‍ പച്ചടി.
പൈനാപ്പിള്‍ പച്ചടി തയ്യാറാക്കുന്നവിധം
ആവശ്യമായ സാധനങ്ങള്‍
പൈനാപ്പിള്‍ (ചെറുതായി അരിഞ്ഞത്) – ഒരു കപ്പ്
തേങ്ങ ചിരകിയത് – 1/2 കപ്പ്
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
കടുക് – അര ടീസ്പൂണ്‍
തൈര് (പുളി കുറവുള്ളത്)- 1 കപ്പ്
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 1 ടീസ്പൂണ്‍
കടുക് – 1/4 ടീസ്പൂണ്‍ (താളിക്കാന്‍)
വറ്റല്‍ മുളക് – 2 എണ്ണം (താളിക്കാന്‍)
കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ കുറച്ച് വെള്ളം ഒഴിച്ച് അരിഞ്ഞ പൈനാപ്പിള്‍, മഞ്ഞള്‍പ്പൊടി, ഉപ്പ്, പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക.
പൈനാപ്പിള്‍ വെന്തുവരുമ്പോള്‍, തേങ്ങ, ഇഞ്ചി, കടുക് എന്നിവ അല്പം വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
അരച്ച തേങ്ങ അരപ്പ് വേവിച്ച പൈനാപ്പിളിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് ഒന്ന് തിളച്ചുവരുമ്പോള്‍ ഇതിലേക്ക് തൈര് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് തിളയ്ക്കുന്നതിന് മുന്‍പേ തീ അണയ്ക്കുക.
ചെറിയൊരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ഇട്ട് താളിച്ചെടുക്കുക. ഈ താളിച്ചത് പച്ചടിയിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




