
കോഴിക്കോട്: സി.ഐ.എസ്.എഫ് ജവാന്മാരുടെ സംഘടനയായ ‘ജവാൻ ഓഫ് കാലിക്കറ്റ് വെൽഫയർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി’യുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
കൊയിലാണ്ടി മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി മുതിർന്ന അംഗം പി.സുധാകരകുറുപ്പ് ഉദ്ഘാടനം ചെയ്തു.
ഇരുന്നൂറിലധികം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ വിവിധ കലാകായിക മത്സരങ്ങൾ അരങ്ങേറി.
പി.കെ ശ്രീജിത്ത് സ്വാഗതവും, പി കെ മോഹനൻ അധ്യക്ഷതയും വഹിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




