സി.പി.രാധാകൃഷ്ണന്‍ രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി

ദില്ലി: രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതിയായി എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ ല്‍4 54 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതി പദവിയില്‍ 2 വര്‍ഷം ബാക്കി നില്‍ക്കെ, ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിച്ചത്. ഇന്ത്യ സഖ്യത്തില്‍ വോട്ടുചേര്‍ച്ച ഉണ്ടായി എന്നാണ് സൂചന. 300 വോട്ടുകള്‍ മാത്രമാണ് സുദര്‍ശന്‍ റെഡ്ഡിക്ക് നേടാനായത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവാണ് സി പി രാധാകൃഷ്ണന്‍. തെക്കേന്ത്യയില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവായ സിപി രാധാകൃഷ്ണന്‍ ആര്‍എസ്എസിലൂടെയാണ് സി പി രാധാകൃഷ്ണന്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മഹാരാഷ്ട്ര ഗവര്‍ണറായിരുന്നു. ജാര്‍ഖണ്ഡ്, തെലങ്കാന ഗവര്‍ണര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2004 മുതല്‍ 2007 വരെ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള ബിജെപിയുടെ പ്രഭാരി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top