Section

malabari-logo-mobile

ആ ഭാഗ്യവാന്‍ തിരുവനന്തപുരത്തുകാരന്‍ അനൂപ്

HIGHLIGHTS : This year's 25 crore Onam Bamber lucky winner is Anoop from Srivaraham, Thiruvananthapuram

തിരുനന്തപുരം: ഇത്തവണത്തെ 25 കോടി ഓണം ബംബര്‍ ഭാഗ്യശാലി തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്.

പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് TJ 750605 എന്ന നമ്പറിലാണ് ലോട്ടറി അടിച്ചത്.

sameeksha-malabarinews

ഇന്നലെ വൈകീട്ടാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്ന് ടിക്കറ്റ് എടുത്തത്. വീട്ടില്‍ അമ്മയും ഭാര്യയും കുട്ടിയുമാണ് അനൂപിനുള്ളത്.

അനൂപിന്റെ പിതൃസഹോദരിയുടെ മകള്‍ ലോട്ടറി ഏജന്‍സി നടത്തുകയാണ്. ഇവരുടെ അടുത്ത് നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കിഴിച്ച് 15.75 കോടിയാണ് ലഭിക്കുക.

രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനം ഒരു കോടി വീതം പത്തുപേര്‍ക്കും .തൊണ്ണൂറുപേര്‍ക്ക് ഒരുലക്ഷം രൂപ വീതവും ലഭിക്കും.

5 കോടി രൂപ T G 270912 നമ്പറിന് ലഭിച്ചു.കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റാണിത് ഒരു കോടി രൂപ വീതമുള്ള 10 മൂന്നാം സമ്മാനങ്ങൾക്ക്  T A 292922                            T B 479040,TC 204579,TD 545669,               T E 115479, TG 571986,TH 562506,              T J 384189,TK 395507,                                   T L 555868നമ്പറുകൾ അർഹമായി.അവസാന 5 അക്കത്തിനുള്ള ഒരു ല ക്ഷം രൂപയ്ക്ക് അർഹമായത് 41917 എന്ന നമ്പറാണ്.ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ  ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു . ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പും അദ്ദേഹം നിർവഹിച്ചു.കേരള ഭാഗ്യക്കുറിയുടെ പൂജ ബമ്പർ ടിക്കറ്റ്  ഗതാഗത വകുപ്പുമന്ത്രി അഡ്വ.ആന്റണി രാജുവിന് നൽകി മന്ത്രി പ്രകാശനം ചെയ്തു . വി കെ പ്രശാന്ത് എം എൽ ഏ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.സുരേഷ്‌കുമാർ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ തുടങ്ങിയവർ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!