Section

malabari-logo-mobile

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

HIGHLIGHTS : Voluntary blood donation camp was organized

മലപ്പുറം :ബ്ലഡ്‌ ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഏറനാട്, പെരിന്തൽമണ്ണ, തിരൂരങ്ങാടി, തിരൂർ, പൊന്നാനി താലൂക്കുകളുടെയും ,  ഏഞ്ചൽസ് വിങ്ങ് കമ്മിറ്റികളുടേയും സഹകരണത്തോടെ ജില്ലയിലെ വിവിധ ബ്ലഡ് സെന്ററുകളിലായി ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ചു ഇന്ത്യ ഗവണ്മെന്റ് നടത്തുന്ന “രക്തദാൻ അമൃത് മഹോത്സവ്” ക്യാമ്പയിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.

ക്യാമ്പുകളിൽ 132  പേർ സന്നദ്ധ രക്‌തദാനം നിർവ്വഹിച്ചു. ക്യാമ്പിന് ബി ഡി കെ ജില്ലാ, താലൂക്ക് ഭാരവാഹികൾ, കോർഡിനേറ്റർമാർ, ഏഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാർ, ബ്ലഡ്‌ ബാങ്ക് സ്റ്റാഫുകൾ, എന്നിവർ നേതൃത്വം നൽകി.

sameeksha-malabarinews

രക്തദാനം നിർവഹിച്ചവർക്കും സഹകരിച്ചവർക്കും നേതൃത്വം നൽകിയവർക്കും ബി ഡി കെ കുടുംബം അഭിനന്ദനങ്ങൾ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!