Section

malabari-logo-mobile

ഒമിക്രോണ്‍; രാജ്യാന്തര വിമാന സര്‍വീസുകള്‍ 15നു പുനരാരംഭിക്കില്ല

HIGHLIGHTS : Omicron; International flights will not resume on the 15th

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കുന്ന തീരമാനം മരവിപ്പിച്ച് ഇന്ത്യ. കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

നിലവിലെ എയര്‍ ബബിള്‍ സംവിധാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ സര്‍വീസുകള്‍ നടത്താനാണു കേന്ദ്രത്തിന്റെ ആലോചന എന്നാണ് സൂചന. ‘നിലവിലെ രാജ്യാന്തര വിമാന സര്‍വീസുകളില്‍ കടുത്ത ജാഗ്രതയാണു പുലര്‍ത്തുന്നത്. സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. രാജ്യാന്തര വിമാന സര്‍വീസുകള്‍ എന്നു മുതല്‍ പുനരാരംഭിക്കാം എന്ന കാര്യം പിന്നാലെ അഖിയിക്കും’ – വ്യോമയാന മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

sameeksha-malabarinews

ഡിസംബര്‍ 15നു രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംബിക്കുമെന്നു നവംബര്‍ 26നാണു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 20 മാസത്തോളമായി രാജ്യാന്തര സര്‍വീസുകള്‍ക്കു നിയന്ത്രണമുണ്ട്. ഒമിക്രോണ്‍ വ്യാപനം നിലനില്‍ക്കുന്ന പന്ത്രണ്ടിലധികം രാജ്യങ്ങളില്‍നിന്നുള്ള യാത്രികള്‍ക്കു പ്രത്യേക പരിശോധന ഉള്‍പ്പെടെ നിര്‍ബന്ധമാക്കണമെന്നു ചൊവ്വ പുലര്‍ച്ചെ കേന്ദ്ര സര്‍ക്കാര്‍ വിമാനത്താവള അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!