89 രാജ്യങ്ങളില്‍ ഒമിക്രോണ്‍: രോഗവ്യാപനം വേഗത്തില്‍; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

വിയന്ന: ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). ഇതുവരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ജനങ്ങളുടെ പ്രതിരോധശേഷി കൂടി രാജ്യങ്ങളില്‍ പോലും രോഗവ്യാപനം വേഗത്തിലാണ്.

ഒമിക്രോണ്‍ തീവ്രത, അപകടശേഷി, വാക്‌സീന്‍ പ്രതിരോധത്തെ മറികടക്കുമോ തുടങ്ങിയവയില്‍ നിഗമനത്തിലെത്താന്‍ കൂടുതല്‍ ഡേറ്റ ലഭ്യമാകേണ്ടതുണ്ട്.

നിലവിലെ പ്രതിരോധശേഷി മറികടക്കുന്നതിനാലാണോ ഒമിക്രോണ്‍ അതിവേഗത്തില്‍ പടരുന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Share news
error: Content is protected !!
Scroll to Top