Section

malabari-logo-mobile

അശ്ലീല കെണിയില്‍പ്പെടുത്തി തട്ടിപ്പ്; മൂന്ന് പേര്‍ അറസ്റ്റില്‍

HIGHLIGHTS : Cheating by trapping in pornography; Three arrested

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ അശ്ലീല കെണിയില്‍പ്പെടുത്തുന്ന സംഘം പിടിയില്‍. പിടിയിലായ അശോക് പട്ടിഭാര്‍, നിലേഷ് പട്ടിഭാര്‍, വല്ലഭ് പട്ടിഭാര്‍ എന്നിവര്‍ രാജസ്ഥാന്‍ സ്വദേശികളാണ്. രാജസ്ഥാനിലെത്തിയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് പ്രതികളെ പിടികൂടിയത്.

രാജ്യവ്യാപകമായി ഇരകളെ കുടുക്കുന്ന സംഘമാണിതെന്നും കേരളത്തില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികളെ ഇവര്‍ വലയിലാക്കിയെന്നും പോലീസ് പറയുന്നു.

sameeksha-malabarinews

ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് വിദ്യാര്‍ത്ഥികളെ കെണിയില്‍ കുടുക്കിയത്. വിദ്യാര്‍ഥികളുടെ ലാപ്‌ടോപിലേക്കും മൊബൈലിലേക്കും പോപ് ആപ് സന്ദേശങ്ങള്‍ അയച്ചുകൊണ്ടാണ് സംഘം തട്ടിപ്പിന് തുടക്കമിടുന്നത്. അശ്ലീല സന്ദേശങ്ങള്‍ക്കൊപ്പം ലിങ്കുമുണ്ടാകും. ഇവരുടെ കെണിയില്‍ കുടുങ്ങുന്ന വിദ്യാര്‍ഥികള്‍ ചാറ്റ് നടത്തും. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അശ്ലീല ചിത്രങ്ങളും സംഘം അയച്ചു നല്‍കും.

വിദ്യാര്‍ഥികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സിബിഐയുടെ സൈബര്‍ സെല്ലില്‍ നിന്ന് എന്ന് പറഞ്ഞ് വിളിക്കും. ചാറ്റിന്റെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. തുടര്‍ന്ന് പണം എന്നാവശ്യപ്പെടും. ഇവര്‍ നല്‍കുന്ന വാലറ്റുകളിലേക്കാണ് പണം അയച്ചുനല്‍കേണ്ടത്. ഇത്തരത്തില്‍ നിരവധി വിദ്യാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായും പോലീസ് സ്ഥിരീകരിച്ചു. പ്രതികളെ നാളെ കേരളത്തില്‍ എത്തിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!