Section

malabari-logo-mobile

സലാല-മസ്‌കത്ത് ഒമാന്‍ എയര്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് റണ്‍വേയില്‍ കുടുങ്ങി

HIGHLIGHTS : സലാല:പറന്നുയരാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായാണ് ടയര്‍ പൊട്ടിയത് ശ്രദ്ധിയില്‍പെട്ടതിനെ തുടര്‍ന്ന് സലാലയില്‍ നിന്ന് മസ്‌കത്തിലേക്കുള്ള ഒമാന്‍ എയറിന...

imagesസലാല:പറന്നുയരാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായാണ് ടയര്‍ പൊട്ടിയത് ശ്രദ്ധിയില്‍പെട്ടതിനെ തുടര്‍ന്ന് സലാലയില്‍ നിന്ന് മസ്‌കത്തിലേക്കുള്ള ഒമാന്‍ എയറിന്റെ യാത്ര റദ്ദാക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് പുറപ്പെടേണ്ട ഒമാന്‍ എയര്‍ ഡബ്ള്യു.വൈ 902 വിമാനത്തിന്‍െറ ടയറാണ് പൊട്ടിയത്. തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൈലറ്റിന്‍െറ നിര്‍ദേശപ്രകാരം യാത്രക്കാരെ ഇറക്കുകയായിരുന്നു. ടയര്‍ പൊട്ടിയ ഒമാന്‍ എയര്‍ വിമാനം ഏറെ നേരം റണ്‍വേയില്‍നിന്ന് മാറ്റാന്‍ കഴിയാതിരുന്നതിനാല്‍ വിവിധ വിമാനങ്ങള്‍ക്ക് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാധിച്ചില്ല.

റണ്‍വേയില്‍നിന്ന് വിമാനം മാറ്റാന്‍ കഴിയാതിരുന്നതിനാല്‍ കൊച്ചിയില്‍നിന്ന് സലാലയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് അടക്കം വിവിധ വിമാനങ്ങളുടെ സമയക്രമം തെറ്റി.

sameeksha-malabarinews

കൊച്ചിയില്‍നിന്ന് ഇന്ത്യന്‍ സമയം 7.35ന് പുറപ്പെട്ട് സലാലയില്‍ 9.50ന് ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 543 വിമാനം മസ്കത്ത് വിമാനത്താവളത്തിലിറക്കിയ ശേഷം വൈകുന്നേരം അഞ്ചോടെയാണ് അവിടെനിന്ന് സലാലയിലത്തെിയത്.

വെകുന്നേരത്തോടെ പ്രശ്‌നം പരിഹരിച്ച് പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ കഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!