കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം

കോഴിക്കോട്: കരുളായി വനത്തില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദഹം കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം. കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹം കാണാന്‍ അനുവദിക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

മൃതദേഹം രക്തബന്ധമുള്ളവര്‍ക്കുമാത്രമേ കാണാന്‍ അനുവാദം നല്‍കു എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് പ്രതിഷേധം നടത്തിയത്. ഇതെതുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top