Section

malabari-logo-mobile

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തി; ശനിയാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും

HIGHLIGHTS : Oman bans Indian travelers; The ban will take effect from Saturday

കോവിഡ് 19 നിയന്ത്രണ നടപടികളുടെ ഭാഗമായി ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുളള യാത്രക്കാര്‍ക്ക് ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ് ദിവസം ചേര്‍ന്ന സുപ്രിം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ശനിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷമാണ് ഒമാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഒമാനിലെ കോവിഡ് നിയന്ത്രണത്തിന്റെ ചുമതലയുള്ള ഉന്നതാധികാര സമിതിയാണ് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്. പുതിയ തീരുമാനപ്രകാരം ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് ആറുമണിമുതല്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഒമാനിലേക്ക് പ്രവേശിക്കാനാവില്ല. 14 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ആളുകള്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ വിലക്ക് പ്രാബല്യത്തിലുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു .

sameeksha-malabarinews

അതേസമയം ഒമാനി പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, അവരുടെ കുടുംബം എന്നിവര്‍ക്ക് വിലക്കില്‍ ഇളവുണ്ട്. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് കഴിഞ്ഞ ആഴ്ച ന്യൂഡല്‍ഹിയിലെ ഒമാന്‍ എംബസി ഒമാനി പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!