Section

malabari-logo-mobile

ഒമാനില്‍ എയ്ഡ്‌സ് ബാധിതര്‍ വര്‍ദ്ധിക്കുന്നു

HIGHLIGHTS : മസ്‌കത്ത്: ഒമാനില്‍ എച്ച്‌ഐവി/എയ്ഡ്‌സ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. 26.7 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യമന്ത...

untitled-1-copyമസ്‌കത്ത്: ഒമാനില്‍ എച്ച്‌ഐവി/എയ്ഡ്‌സ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. 26.7 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 142 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 95 പേര്‍ പുരുഷന്‍മാരും 47 പേര്‍ സ്ത്രീകളുമാണ്. 25 നും 47 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് ഏറെ പേരും. 12 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു.

അതെസമയം കടുതല്‍ ആളുകള്‍ പരിശോധനയ്ക്കായി മുന്നോട്ട് വരുന്നുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. വര്‍ധിച്ചുവരുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രോഗബാധിതരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പുമാണ് ആളുകള്‍ക്ക് പ്രേരണയാകുന്നത്. നേരത്തെ രോഗം കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും പൗരന്‍മാര്‍ ബോധവാന്‍മാരാണ്. പരിശോധന നടത്തിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.

sameeksha-malabarinews

ലൈംഗിക ബന്ധത്തിലൂടെയുള്ള വ്യാപനം, മാതാവില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പടരല്‍, മയക്കുമരുന്ന് ഉപയോഗം മൂലമുള്ള രോഗബാധ എന്നിവയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. രോഗ ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധന ജനങ്ങളില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!