ഓയ്‌സ്‌ക ഇന്റര്‍നാഷണല്‍ വള്ളിക്കുന്ന് ചാപ്റ്റര്‍ പൂന്തോട്ട നിര്‍മ്മാണത്തിന് തുടക്കമായി

വള്ളിക്കുന്ന്:ഓയ്‌സ്‌ക ഇന്റര്‍നാഷണല്‍ വള്ളിക്കുന്ന് ചാപ്റ്റര്‍ പിഡബ്ല്യുഡി റോഡിന്റെ ഇരുവശവും പൂന്തോട്ട നിര്‍മാണത്തിന് തുടക്കം കുറിച്ചു. കടലുണ്ടിക്കടവ് പാലം മുതല്‍ മാധവാനന്ദ വിലാസം ഹൈസ്‌കൂള്‍ വരേയും , കോട്ടക്കടവ് – ആനങ്ങാടി വരേയുമുള്ള 10 കി മി ദൂരത്തിലാണ് ചെറിയ ക്രോട്ടണ്‍ ചെടികളും , വിവിധയിനം ചെമ്പരുത്തിച്ചെടികളും ഉപയോഗിച്ച് 10 കി മി . നെടുനീളന്‍ പൂന്തോട്ടം നിര്‍മ്മിക്കുന്നത്.

ഓയ്‌സ്‌ക വള്ളിക്കുന്ന് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. വി പി ശശിധരന്‍ , ട്രഷറര്‍ അഷ്‌റഫ് അരിയല്ലൂര്‍ , മുന്‍ വാര്‍ഡ് മെമ്പര്‍ ലക്ഷ്മി ഒ എന്നിവര്‍ നേതൃത്വം നല്‍കി. ജയന്‍ ,ഷിബുലാല്‍ , അശോകന്‍ എന്‍.കെ, നാസര്‍ പി , രവി തറോല്‍, എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top