പുരസ്‌കാരങ്ങള്‍ ഒരേസമയം ഉത്തരവാദിത്തവും അഭിമാനവും നല്‍കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. കേരള സംഗീത നാടക അക്കാദമിയുടെ 2022-ലെ പുരസ്‌കാരസമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്വേഷത്തിന്റെയും മത്സരങ്ങളുടെയും ലോകത്ത് മനുഷ്യരെ ഒന്നിപ്പിക്കുന്നതിനാണ് കല യത്‌നിക്കുന്നത്. മികച്ച കലാകാരന്മാരെ കണ്ടെത്തി അവരെ ആദരിക്കുമ്പോള്‍ നമ്മളും ആദരിക്കപ്പെടുകയാണ്. കലാകാരന്മാരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ആര്‍ക്കൈവ്‌സ് ശക്തിപ്രാപിക്കണമെന്നും മന്ത്രി പറഞ്ഞു.
അക്കാദമി പുതുതായി നിര്‍മ്മിച്ച പ്രസിദ്ധീകരണവിഭാഗം ആസ്ഥാനമന്ദിരത്തിന്റെയും അക്കാദമിവളപ്പിലെ പ്ലാവുദ്യാനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
അക്കാദമിയുടെ ഫെലോഷിപ്പ് മൂന്നു പേര്‍ക്കും അവാര്‍ഡ് 17 പേര്‍ക്കും ഗുരുപൂജ പുരസ്‌കാരം 22 പേര്‍ക്കും സമര്‍പ്പിച്ചു. ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സെക്രട്ടറി കരിവെള്ളൂര്‍ മുരളി, ടി.ആര്‍.അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




