‘വിണ്ണോളം ഉയര്‍നാലും മണ്ണ് മറക്കാത്ത താരം’ ലൊക്കേഷനില്‍ പണിയെടുക്കുന്ന ജാഫര്‍ ഇടുക്കിയുടെ വീഡിയോ വൈറല്‍

ലൊക്കേഷനില്‍ യൂണിറ്റുകാര്‍ക്കൊപ്പം പണിയെടുക്കുന്ന നടന്‍ ജാഫര്‍ ഇടുക്കിയുടെ വീഡിയോ വൈറല്‍.

സിനിമാ ലൊക്കേഷനില്‍ വെച്ച് യൂണിറ്റ്കാരോടൊപ്പം പണിയെടുക്കുന്ന ജാഫര്‍ ഇടുക്കിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരങ്ങളില്‍ ഒരാള്‍ ‘ എന്ന ക്യാപ്ഷനോട് കൂടി നാദിര്‍ഷ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്.

നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ‘സംഭവം നടന്ന രാത്രിയില്‍ ‘എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് എടുത്ത വീഡിയോ ആണ് ഇത്. വീഡിയോ വൈറലായതോടെ ജാഫര്‍ ഇടുക്കിയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top