നെല്‍കൃഷിയില്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

തിരുരങ്ങാടി മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പാടശേഖരങ്ങളില്‍ വെള്ളം കയറി നെല്‍ക്കൃഷി പ്രതിസന്ധിയിലായ സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, ജലശേചന വകുപ്പ് മന്ത്രി, തിരുര്‍ സബ് കളക്ടര്‍, ജില്ലാ കൃഷി ഓഫീസര്‍ തുടങ്ങിയവര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് തിരുരങ്ങാടി നന്നമ്പ്ര പാടശേഖരങ്ങളില്‍ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, കെ പി ദീപയുടെ നേത്ര്വതത്തില്‍ ഇന്ന് ഉച്ചക്ക് ശേഷം പരിശോധന നടത്തിയത്.

നൂറിലധികം ഏക്കര്‍ കൃഷിഭൂമിയില്‍ വെള്ളം കയറിയിട്ടുണ്ട്. ഏകദേശം 50 ഏക്കറിലേക്കുള്ള ഞാറും വെള്ളത്തിലായിട്ടുണ്ട്.വെന്നിയൂര്‍ ദേശീയപാത 66 ല്‍ റോഡ് പണി നടക്കുന്നതിനാല്‍ കടലുണ്ടി പുഴയിലേക്ക് ഒഴുകിപ്പോവേണ്ട വെള്ളം വെന്നിയൂര്‍ കാപ്രാട് വഴി ചെറുമുക്ക് തിരുരങ്ങാടി പാട ശേഖരങ്ങളിലേക്ക് മഴവെള്ളം കയറിയതാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

വര്‍ഷങ്ങളോളമായി ഇവിടെയുള്ള കര്‍ഷകര്‍ വെള്ളം കെട്ടിനിര്‍ത്താന്‍ വി സി ബി പോലുള്ള സംവിദാനം ഇല്ലാത്തതിനാല്‍ ചെറിയ തോടുകളില്‍ ചാക്കില്‍ മണ്ണ് നിറച്ച് വെള്ളം കെട്ടിനിറുത്തിയാണ് കൃഷി ഇറക്കുന്നത്. ഇവരുടെയും വെള്ളം താഴ്ന്ന പ്രദേശക്കാരുടെയും നെല്‍ ചെടികളും വിത്തും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ പരാതിയില്‍ ഉന്നയിച്ചിരുന്നു.

ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ , കെ പി ദീപ പരപ്പനങ്ങാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി സംഗീത, നന്നമ്പ്ര കൃഷി ഓഫീസര്‍ കെ സിനിജദാസ്, തിരുരങ്ങാടി കൃഷി ഓഫീസര്‍ ടി എസ് ആരുണി, കര്‍ഷകരായ കെ ഹംസ, മുനീര്‍ ചുള്ളിപ്പാറ, ചോലയില്‍ ഹംസ, ഇ പി അഷ്റഫ് എന്നിവരുടെ നേതൃത്വത്തില്‍ കൃഷി സ്ഥലം സന്ദര്‍ശനം നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top