കേരള ബാങ്കില്‍ ഓഫീസ് അറ്റന്‍ഡന്റ്; പി എസ് സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കേരള ബാങ്കില്‍ ഓഫീസ് അറ്റന്‍ഡന്റ് (കാറ്റഗറി നമ്പര്‍ 065/2024, 066/2024) തസ്തികകളിലേയ്ക്ക് ഒക്ടോബര്‍ 26 ന് ഉച്ച 1.30 മുതല്‍ 3.30 വരെ നടത്തുന്ന ഒഎംആര്‍ പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയില്‍ കുന്നമംഗലം എച്ച്എസ്എസ് എന്ന പരീക്ഷാ കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 1154110 മുതല്‍ 1154409 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കുന്നമംഗലം, പെരിങ്ങളം ഗവ. എച്ച്എസ്എസ് എന്ന പരീക്ഷാ കേന്ദ്രത്തില്‍ പഴയ പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിഷന്‍ ടിക്കറ്റുമായി യഥാസമയം ഹാജരായി പരീക്ഷയെഴുതേണ്ടതാണെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. വൈകി വരുന്ന ഉദ്യോഗാര്‍ത്ഥികളെ ഒരു കാരണവശാലും പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top