പ്രിയങ്ക ഗാന്ധിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ആള്‍ പിടിയില്‍.

പാറ്റ്‌ന: കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കഗാന്ധിയുടെ ചിത്രം മോര്‍ഫ് ചെയ്ത അശ്ലീലരൂപത്തിലാക്കി പ്രചരിപ്പിച്ചയാള്‍ പിടിയില്‍. ബീഹാര്‍ സ്വദേശി യോഗി സൂരജ്‌നാഥ് എന്നയാളാണ് മോര്‍ഫ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.

സൂരജിനെ സാമൂഹ്യപ്രവര്‍ത്തകനായ ഷാഹിന്‍ സയാദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ജനുവരി 30നാണ് ചിത്രം ട്വീറ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭക്തനാണെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ് യോഗി സൂരജ് നാഥ്.
എന്നാല്‍ ബിജെപി പ്രാദേശിക ഘടകം ഇയാളെ തള്ളിപ്പറഞ്ഞു. ഇയാള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ജില്ലാനേതൃത്വം അറിയിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റടുത്തതോടെ ബിജെപിയുടെ സൈബര്‍ മേഖലില്‍ പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ പ്രിയങ്കാഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധപരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു.

Related Articles