Section

malabari-logo-mobile

ഫ്രീ സക്കരിയ ആക്ഷന്‍ ഫോറം പരപ്പനങ്ങാടിയില്‍ പ്രതിരോധ സംഗമം തീര്‍ക്കുന്നു

HIGHLIGHTS : പരപ്പനങ്ങാടി: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയയെ വിചാരണ തടവുകാരനായി അനന്തമായി തടവില്‍ വെക്ക...

പരപ്പനങ്ങാടി: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയയെ വിചാരണ തടവുകാരനായി അനന്തമായി തടവില്‍ വെക്കുന്നതിനെതിരെ പ്രതിരോധ സംഗമം സംഘടിപ്പിക്കുന്നു. ‘സക്കറിയ നീതി നിഷേധത്തിന്റെ പത്ത് വര്‍ഷങ്ങള്‍’ എന്ന പേരില്‍ ഫെബ്രുവരി 5 ന് വൈകീട്ട് പരപ്പനങ്ങാടി ജങ്ഷനിലാണ് ഫ്രീ സക്കരിയ ആക്ഷന്‍ ഫോറം പരിപാടി സംഘടിപ്പിക്കുന്നത്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ കോണിയത്ത് സക്കരിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നി ഉള്‍പ്പെട്ട കേസാണിത്. അറസ്റ്റ് നടക്കുമ്പോള്‍ സക്കരിയക്ക് 18 വയസായിരുന്നു. ഈ കേസ് എന്‍ഐഎ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അറസ്റ്റിന് ശേഷം സക്കരിയക്ക് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. സക്കരിയയുടെ സഹോദരന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും മറ്റൊരു സഹോദരന്റെ വിവാഹത്തിനുമായി രണ്ട് തവണ മാത്രമാണ് പോലീസ് കാവലില്‍ നാട്ടിലെത്തിയത്.

sameeksha-malabarinews

ഈ കേസില്‍ സക്കരിയ അപരാധിയാണെങ്കില്‍ വിചാരണ നടത്തി ശിക്ഷിക്കണമെന്നും അല്ലാത്തപക്ഷം സക്കരിയക്ക് നീതി ഉറപ്പാക്കണമെന്നും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത ആക്ഷന്‍ ഫോറം പ്രവര്‍ത്തകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഫോറം ചെയര്‍മാന്‍ ഷിഫ അഷറഫ്, പി കെ പോക്കര്‍ ഹാജി, സി. കുഞ്ഞിമുഹമ്മദ്, മുജീബ് അങ്ങാടി,സമീര്‍ കോണിയത്ത് എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!