വട്ടപ്പാറ വളവില്‍ ഇനി പോലീസ് എയ്ഡ്‌പോസ്റ്റ് : ഉദ്ഘാടനം ഫെബ്രുവരി 6 ന്

മലപ്പുറം : റോഡപകട മേഖലയായ വട്ടപ്പാറയില്‍ ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ തീരുമാനപ്രകാരം റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം നിര്‍മ്മിച്ച പോലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം 6 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍വഹിക്കും.
റാഫ് സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍ മുഖ്യാതിഥിയായിരിക്കും.

വളാഞ്ചേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി.കെ. റുഫീന, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ടി ജി ഗോകുല്‍ദാസ്, തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്‌ക്കര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അയ്യപ്പന്‍, എന്‍ എച്ച് എ എക്‌സ്ഇ എംകെ സിമി, റോഡ് സേഫ്റ്റി കൗണ്‍സില്‍ മെമ്പര്‍ അഡ്വ. പി. ശങ്കരനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles