ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിന്‍ അപകടത്തില്‍ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മരണം 288 ആയി. ആയിരത്തിലേറെ പേര്‍ക്ക് പരിക്കുണ്ടെന്നും ഇവരില്‍ 56 പേരുടെ നില ഗുരുതരമാണെന്നും റെയില്‍വെ അറിയിക്കുന്നു. ഉന്നതതല സമിതിയും റെയില്‍വേ സുരക്ഷാ കമ്മിഷണറും അന്വേഷിക്കുമെന്ന് റെയില്‍വേയി അശ്വനി വൈഷ്ണവി അറിയിച്ചു. രക്ഷാദൗത്യം പൂര്‍ത്തിയായി ട്രെയിന്‍ ഗതാഗതം പുന സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. ഇന്ന് ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടസ്ഥലം സന്ദര്‍ശിച്ചു. ദുരന്തത്തില്‍ ഉന്നതതല അന്വേഷണം റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്.
ബാലസോറിലെ ബാഹനൊക ബസാര്‍ സ്റ്റേഷനു സമീപം ഇന്നലെ വൈകിട്ട് ഏഴിനാണ് മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടത്. ഷാലിമാറില്‍ നിന്ന് ചെന്നൈ സെന്‍ട്രലിലേക്കു പോവുകയായിരുന്ന കൊറാല്‍ എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ പിറകില്‍ ഇടിച്ചു. കൊറമാണ്ഡല്‍ എക്‌സ്പ്രസിന്റെ 21 കോച്ചുകള്‍ പാളം തെറ്റി. മൂന്ന് കോച്ചുകള്‍ അടുത്ത പാളത്തിലൂടെ എതിര്‍ ദിശയില്‍ വരികയായിരുന്ന ബെംഗളൂരു ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസുമായി കൂട്ടിയിച്ചു. ബോഗികള്‍ തലകീഴായി മറിഞ്ഞു. കൊറമാണ്ഡല്‍ എക്‌സ്പ്രസിന്റെ ഒരു കോച്ച് പൂര്‍ണമായും തകര്‍ന്നു.
എന്‍ഡിആര്‍എഫ്, ഒഡീഷ ദ്രുതകര്‍മസേന, സൈന്യം, പൊലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് 18 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം തകര്‍ന്ന കോച്ചുകള്‍ പൊളിച്ച് യാത്രക്കാരെ രക്ഷിക്കുക ഏറെ ശ്രമകരമായിരുന്നു. എല്ലാവശങ്ങളും അന്വേഷിക്കുമെന്ന് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് ദുരന്തസ്ഥലം സന്ദര്‍ശിച്ചശേഷം പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




