ഓട്‌സ് പാന്‍ കേക്ക്

ആവശ്യമായ ചേരുവകള്‍ :-

ഓട്‌സ്: 1 കപ്പ്
മുട്ട: 1
റോബസ്റ്റ പഴം: 1
ബേക്കിങ് പൗഡര്‍: 1 ടീസ്പൂണ്‍
ബേക്കിങ് സോഡ: ഒരു നുള്ള്
ഉപ്പ്: ഒരു നുള്ള്
പാല്‍: അരക്കപ്പ്

തയാറാക്കുന്ന വിധം :-

ഒരു മിക്‌സിയുടെ ജാറില്‍ മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും കൂടി നന്നായി അരച്ചെടുക്കുക. ചൂടായ തവയില്‍ ഓരോ തവി മാവ് ഒഴിച്ച് അടച്ചുവെച്ച് ചെറുതീയില്‍ വേവിക്കുക. ശേഷം മറിച്ചിടുക, നന്നായി വെന്തുകഴിഞ്ഞാല്‍ അരിഞ്ഞ പഴം, ബെറീസ് കൂട്ടി ചൂടോടെ വിളമ്പാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top