
തിരുവനന്തപുരം: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള വര്‍ഗീയ ശക്തികള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടും തരിഗാമിയെ പരാജയപ്പെടുത്താനായില്ല. നിയമസഭയ്ക്കകത്തും പുറത്തും കൂടുതല്‍ കരുത്തുള്ള ജനകീയ ശബ്ദമാവാന്‍ തരിഗാമിക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പ്
ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് അഭിവാദ്യങ്ങള്‍. 1996 മുതല്‍ കുല്‍ഗാം മണ്ഡലത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന സ. തരിഗാമിക്കെതിരെ ഇത്തവണ കൊണ്ടുപിടിച്ച പ്രചരണമാണ് നടന്നത്. അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത് തടയാനായി സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള വര്‍ഗീയ ശക്തികള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു.
എല്ലാ വെല്ലുവിളികളെയും മറികടന്നുകൊണ്ട് സ. തരിഗാമി നേടിയ വിജയം ഏറെ തിളക്കമാര്‍ന്നതാണ്. ജമ്മു കശ്മീരിലെ ജനത നേരിടുന്ന പ്രശ്‌നങ്ങളെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനും അവക്കെതിരെ സമരപോരാട്ടങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും സ. തരിഗാമി നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. നിയമസഭയ്ക്കകത്തും പുറത്തും കൂടുതല്‍ കരുത്തുള്ള ജനകീയ ശബ്ദമാവാന്‍ സ. തരിഗാമിക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു. അഭിവാദ്യങ്ങള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




