Section

malabari-logo-mobile

മേപ്പയ്യൂരില്‍ ഇനി ജൂഡോ പരിശീലനവും

HIGHLIGHTS : Mapeyyur Govt. Judo Training Center started functioning at Vocational Higher Secondary School

കോഴിക്കോട്:മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജൂഡോ പരിശീലന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജൂഡോ പരിശീലന പദ്ധതിയായ ജൂഡോകയുടെ ഭാഗമായാണ് കേന്ദ്രം ആരംഭിച്ചത്. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് ജൂഡോയുടെ പ്രചരണവും വളര്‍ച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം. ജൂഡോയില്‍ അഭിരുചിയും കഴിവുമുള്ള കുട്ടികളെ കണ്ടെത്തി വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കുക എന്നതും പദ്ധതി ലക്ഷ്യമിടുന്നു. ശാസ്ത്രീയ രീതികളിലൂടെ കുട്ടികളിലെ കഴിവ് വികസിപ്പിച്ച് ഉന്നതതലത്തിലുള്ള മത്സരങ്ങള്‍ അഭിമുഖീകരിക്കുന്നതിന് സജ്ജരാക്കാനും പദ്ധതിയില്‍ ഉദ്ദേശിക്കുന്നു. കുട്ടികളില്‍ സ്വയം രക്ഷ പരിശീലിപ്പിക്കുന്നതിനും ചിട്ടയും ആത്മവിശ്വാസവുമുള്ള ജീവിത ശൈലി രൂപപ്പെടുത്തുന്നതിനും പദ്ധതി സഹായകമാകും.

sameeksha-malabarinews

സംസ്ഥാനത്തെ പത്ത് ജില്ലാതല കേന്ദ്രങ്ങളില്‍ 8 വയസ്സ് മുതല്‍ 11 വരെയുള്ള കുട്ടികള്‍ക്കായാണ് പരിശീലനം നടപ്പാക്കുന്നത്. മേപ്പയ്യൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും സമീപ പ്രദേശത്തെ വിവിധ സ്‌കൂളുകളിലെയും 40 കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.

ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ബ്ലോക്ക് പഞ്ചായത്തംഗം എ.പി രമ്യ, കേരള ജൂഡോ അസോസിയേഷന്‍ ടെക്‌നിക്കല്‍ സെക്രട്ടറി ജോയി വര്‍ഗീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫെയ്‌സ് കോഴിക്കോട് ടി.ആര്‍ ജയചന്ദ്രന്‍, പ്രിന്‍സിപ്പല്‍ എച്ച് എം .കെ നിഷിദ്, അഡീഷണല്‍ എച്ച്.എം വി.കെ സന്തോഷ്, വി.എച്ച്.സി പ്രിന്‍സിപ്പല്‍ അര്‍ച്ചന, പിടിഎ പ്രസിഡന്റ് എം.എം ബാബു, എസ്എംസി ചെയര്‍മാന്‍ ഇ.കെ ഗോപി, പി.ടി.എ വൈസ്പ്രസിഡന്റ് എം.എം അഷറഫ്, ഇ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ സക്കീര്‍ മനക്കല്‍ സ്വാഗതവും സമീര്‍ പി നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!