കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;ടെക്നീഷ്യന്‍ അഭിമുഖം

ടെക്നീഷ്യന്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ (CSIF) ടെക്നീഷ്യന്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി നവംബര്‍ ഏഴിന്റെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 2023 ജനുവരി ഏഴിന് നടക്കും. സര്‍വകലാശാലാ ഭരണകാര്യാലയത്തിലാണ് അഭിമുഖം. യോഗ്യരായി കണ്ടെത്തിയവരുടെ താത്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദേശങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.

ഗവേഷണഫലം സമൂഹത്തിലെത്തിക്കാന്‍
ശില്പശാല

‘ ബൗദ്ധിക സ്വത്തവകാശവും സാങ്കേതികവിദ്യാ കൈമാറ്റവും ‘ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ജനുവരി അഞ്ചിന് ശില്പശാല നടത്തും. സര്‍വകലാശാലാ ആര്യഭട്ട ഹാളില്‍ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ റിസര്‍ച്ച് ഇന്നൊവേഷന്‍ നെറ്റ് വര്‍ക്ക് പദ്ധതിയുടെ (റിങ്ക്) ഭാഗമായണ് പരിപാടി. പേറ്റന്റ് എടുക്കല്‍, ഗവേഷണഫലങ്ങളെ സമൂഹത്തിന് ഗുണകരമാകുന്ന രീതിയില്‍ പ്രായോഗികമാക്കല്‍ എന്നിവയിലാണ് പരിശീലനം. സര്‍വകലാശാലയിലെയും കോളേജുകളിലെയും ഗൈഡുമാര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.

 

Share news
error: Content is protected !!
Scroll to Top