
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലേക്ക് മലപ്പുറം ജില്ലയിലെ മാറഞ്ചേരി, ചോക്കാട്, കരുവാരകുണ്ട്, പോത്തുകല്ല്, പുറത്തൂര്‍, താനൂര്‍, പെരുവള്ളൂര്‍, വാഴയൂര്‍, അരീക്കോട്, മങ്കട, കാവന്നൂര്‍ എന്നിവിടങ്ങളില്‍ നേഴ്സുമാരെ നിയമിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികയിലേക്ക് ആണ് നിയമനം. ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി നേഴ്സിങ് ആണ് യോഗ്യത. ശമ്പളം 26,000 (സിടിസി). പ്രായപരിധി 40 വയസ്.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 7594050320, 7594050289 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




