മലയാളി നഴ്‌സുമാരെ മോചിപ്പിച്ചു.

366762_Iraqബാഗ്ദാദ്: ഇറാഖിലെ ഭീകരരുടെ പിടിയിലായിരുന്ന മലയാളി നഴ്‌സുമാരെ മോചിപ്പിച്ചു. നഴ്‌സുമാരെ ഭീകരര്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറി.

നഴ്‌സുമാരെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഇന്ന്് വൈകീട്ട് ഇന്ത്യന്‍ വിമാനം ഇര്‍ബിലിനിലേക്ക് പോകും. നാളെ രാവിലെ കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇവരെ എത്തിക്കും.

നഴ്‌സുമാര്‍ക്ക് കുര്‍ദ്ദിസ്ഥാനിലെ സുരക്ഷാ പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

ഇറാഖിലെ മലയാളി നഴ്‌സുമാരുടെ മോചനത്തിന് മോല്‍നോട്ടം വഹിക്കാന്‍ വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ചതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നഴ്‌സുമാര്‍ സുരക്ഷിതരാണെന്നും എത്രയും പെട്ടെന്ന് ഇന്ത്യയില്‍ എത്തിച്ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top