HIGHLIGHTS : Nurse dies due to food poisoning; The chief cook of the hotel was arrested
കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്സ് രശ്മി രാജ് മരിച്ച സംഭവത്തില്‍, പാര്‍ക്ക് ഹോട്ടലിലെ മുഖ്യപാചകക്കാരന്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ മേല്‍മുറി
സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ് പിടിയിലായത്. ഭക്ഷ്യവിഷബാധയേറ്റുള്ള രശ്മിയുടെ മരണത്തില്‍ പൊലീസ് നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ഹോട്ടലിലെ ചീഫ് കുക്ക് ആയ സിറാജുദ്ദീന്‍ ഒളിവില്‍ പോവുകയായിരുന്നു.
ഒളിവിലായിരുന്ന സിറാജുദീനെ മലപ്പുറം കാടാമ്പുഴയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സായിരുന്ന രശ്മി കഴിഞ്ഞ മാസം 29 നാണ് സംക്രാന്തിയിലെ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലില്‍ നിന്ന് അല്‍ഫാം കഴിച്ചത്. പിന്നാലെ രശ്മിക്ക് ശാരീരിക അസ്വാസ്ഥ്യമനുഭവപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ അവശയായ രശ്മിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് അണുബാധയുണ്ടായതാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു.
.