കഞ്ചാവുമായി നഴ്‌സ് പിടിയില്‍

ചങ്ങനാശേരി:കഞ്ചാവുമായി മെയില്‍ നഴ്‌സ് എക്‌സൈസ് പിടിയിലായി. തിരുവല്ല കവിയൂര്‍ വടശ്ശേരി മലയില്‍ മജേഷ്(43) ആണ് പിടിയിലായിത്. ഇയാളില്‍ നിന്ന് ഒരു കിലോ കഞ്ചാവാണ് പിടികൂടിയത്.

ബഹ്‌റൈനില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ഇയാള്‍ മൂന്ന് വര്‍ഷം മുന്നെയാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ഇയാള്‍ കഞ്ചാവ് ഉപയോഗത്തിലേക്കും വില്‍പ്പനയിലേക്കും തിരിയുകയായിരുന്നത്രെ.

ചങ്ങനാശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top